മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനം നല്‍കുന്നത്; അഭിമാന നിമിഷമെന്ന് കിഫ്ബി

വോട്ടെണ്ണല്‍ ദിനത്തില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും അഭിമാനം പകരുന്നതായിരുന്നുതെന്ന് കിഫ്ബി. സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി തന്നെ മുഖ്യമന്ത്രി പ്രതിപാദിച്ചുവെന്ന് കിഫ്ബി ഫേസ്ബുക്കില്‍ കുറിച്ചു.

50000കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബി വഹിക്കുന്ന നിര്‍ണായക പങ്കിനെകുറിച്ച് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായ പരാമര്‍ശങ്ങള്‍ കിഫ്ബി ടീമിലെ ഓരോ അംഗത്തിനും ചാരിതാര്‍ഥ്യം പകരുന്നതാണ്. സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്ന വേളയില്‍ കിഫ്ബി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രോത്സാഹനം നല്‍കുന്നതാണെന്നും കിഫ്ബി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍

വോട്ടെണ്ണല്‍ ദിനത്തില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ കിഫ്ബി ടീം അംഗങ്ങള്‍ക്കും അഭിമാനം പകരുന്നതായിരുന്നു. സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി തന്നെ ബഹു.മുഖ്യമന്ത്രി പ്രതിപാദിച്ചു.50000കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്ന് ബഹു.മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്നും ബഹു.മുഖ്യമന്ത്രി എടുത്തുപറഞ്ഞു. എന്നിട്ടും കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നും ബഹു. മുഖ്യമന്ത്രി പറഞ്ഞു. ഏതായാലും മികച്ചവിജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബി വഹിക്കുന്ന നിര്‍ണായക പങ്കിനെകുറിച്ച് ബഹു.മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായ പരാമര്‍ശങ്ങള്‍ കിഫ്ബി ടീമിലെ ഓരോ അംഗത്തിനും ചാരിതാര്‍ഥ്യം പകരുന്നതാണ്. മുന്നോട്ടുള്ള യാത്രയിലും, നമ്മുടെ സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്ന വേളയില്‍ കിഫ്ബി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും പ്രോത്സാഹനമേകും ആ വാക്കുകള്‍ എന്നത് ഉറപ്പാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top