ആര്‍. ബാലകൃഷ്ണ പിള്ള അന്തരിച്ചു

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 4.50 തോട് കൂടിയാണ് അന്ത്യം.
മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് അന്ത്യം. വെന്‍റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായത് കഴിഞ്ഞ ദിവസമാണ്.
കേരളാ കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960ല്‍ 25ാം വയസിലാണ് നിയമസഭയിലെത്തിയത്. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭാംഗമായി. 1975ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ ജയില്‍ വകുപ്പ് കൈകാര്യം ചെയ്തു. കൂടാതെ കെ കരുണാകരന്‍, ഇ കെ നായനാര്‍, എ കെ ആന്റണി മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here