Advertisement

തൃശൂരിൽ ഇന്ന് 3567 പേർക്ക് കൊവിഡ്; 1686 പേർക്ക് രോഗമുക്തി

May 4, 2021
Google News 1 minute Read
3567 covid cases thrissur

തൃശൂർ ജില്ലയിൽ ഇന്ന് 3567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1686 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 39,520 ആണ്. തൃശ്ശൂർ സ്വദേശികളായ 106 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,62,193 ആണ്. 1,21,856 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.34% ആണ്.

ജില്ലയിൽ ചൊവ്വാഴ്ച സമ്പർക്കം വഴി 3522 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 21 പേർക്കും, 17 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിലുള്ള 223 പുരുഷൻമാരും 242 സ്ത്രീകളും പത്ത് വയസ്സിനു താഴെയുള്ള 83 ആൺകുട്ടികളും 115 പെൺകുട്ടികളുമുണ്ട്. 2612 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 490 പേർ ആശുപത്രിയിലും 2122 പേർ വീടുകളിലുമാണ്.

1,2157 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 7897 പേർക്ക് ആന്റിജൻ പരിശോധനയും, 3854 പേർക്ക് ആർടി-പിസിആർ പരിശോധനയും, 406 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 14,40,278 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

644 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,80,084 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 71 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

Story Highlights- 3567 covid cases in thrissur today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here