പിണറായി വിജയന്‍ ചെയ്തത് ചതി; മക്കള്‍ക്ക് നീതിക്കായി സമരം തുടരുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

മക്കളുടെ മരണത്തില്‍ നീതിക്കായി സമരം തുടരുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ധര്‍മ്മടത്ത് ലഭിച്ച 1753 പേരുടെ പിന്തുണ വലിയ അംഗീകാരമാണ്. അത്രയും വോട്ട് പ്രതീക്ഷിച്ചിരുന്നില്ല. പിന്തുണച്ചവര്‍ നീതിക്ക് വേണ്ടി കൂടെ നില്‍ക്കുന്നവരാണ്. ഇവരെ നേരിട്ട് കണ്ട് നന്ദി അറിയിക്കണമെന്നുണ്ടായിരുന്നു. കൊവിഡ് സാഹചര്യം കൊണ്ട് അതിന് സാധിക്കാത്തതുകൊണ്ട് ഫോണില്‍ വിളിച്ചിരുന്നുവെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.

ധര്‍മ്മടത്ത് മത്സരിക്കാനുള്ള കാരണം പിണറായി വിജയനായിരുന്നു. തന്നോട് അനീതി കാട്ടിയത് എന്തിനാണെന്ന് ചോദിക്കാനുള്ള അവസരമായിരുന്നു ധര്‍മ്മടത്ത് ലഭിച്ചത്. നീതി ലഭിക്കാത്തതുകൊണ്ടാണ് തനിക്ക് ഇതൊക്കെ ചെയ്യേണ്ടിവന്നത്. പിണറായി വിജയന്‍ തന്നോട് ചെയ്തത് ചതിയാണ്. നീതി കിട്ടും വരെ സമരം തുടരുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ പറഞ്ഞു.

Story Highlights- walayar case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top