Advertisement

സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കിയത് തെറ്റ്; ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ്

May 5, 2021
Google News 0 minutes Read

ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കിയത് തന്നെ തെറ്റാണ്. ആരുടെ താത്പര്യപ്രകാരമാണ് സീറ്റ് നല്‍കിയതെന്നുള്ള ചോദ്യം ഇപ്പോഴും അവ്യക്തമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു.

ഫിറോസ് കുന്നംപറമ്പിലല്ലാതെ മറ്റാരായിരുന്നെങ്കിലും ജലീല്‍ വിരുദ്ധ സാഹചര്യത്തില്‍ മണ്ഡലത്തില്‍ വിജയിക്കുമായിരുന്നു. ഏത് മണ്ഡലത്തിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് സാധിക്കും. ഫിറോസിന്റെ കാര്യത്തില്‍ സ്വന്തം നിരപരാധിത്വം തെളിയിക്കാനാണ് സമയം കൂടുതല്‍ ചിലവഴിച്ചത്. മലപ്പുറം ഡിസിസിയോ അവിടുത്തെ പ്രാദേശിക കമ്മറ്റികളോ ഫിറോസിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി അറിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here