Advertisement

നടി മോളി കണ്ണമ്മാലിയുടെ വീടിന്റെ ആധാരം എടുത്ത് നല്‍കി ഫിറോസ് കുന്നുംപറമ്പില്‍; സന്തോഷമെന്ന് നടി

March 18, 2023
3 minutes Read
firoz-kunnamparambil-handover-property-document-to-molly-kannamali

നടി മോളി കണ്ണമ്മാലിയുടെ ജപ്തിയുടെ വക്കിലെത്തിയ വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകി സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് വാർത്ത ഫിറോസ് പ്രേക്ഷകരെ അറിയിച്ചത്.(Firoz kunnamparambil handover property document to molly kannamali)

ഈ പ്രശ്‌നം മുഴുവനായും പരിഹരിച്ചിട്ടുണ്ട്. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുതെന്നായിരുന്നു ഫിറോസ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കുമെന്നും ഫിറോസ് പറഞ്ഞു.

Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ

മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും തുടര്‍ചികിത്സക്കും പണമില്ലതെ വന്നപ്പോഴും ഞങ്ങള്‍ സഹായിച്ചിരുന്നു. പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തിയ ചേച്ചിയെ കാണാന്‍ ചെന്നപ്പോഴാണ് വീട് ജപ്തിയാവാന്‍ പോവുന്ന കാര്യം പറയുന്നതെന്നും ഫിറോസ് പറഞ്ഞു. ‘അന്നെന്റെ കൈ പിടിച്ച് കരഞ്ഞിരുന്ന മേരിച്ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രയാസം തീര്‍ക്കാന്‍ നമുക്ക് സാധിച്ചു. ഇന്ന് മേരിച്ചേച്ചിയുടെ സന്തോഷം കണ്ടില്ലേ’ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫിറോസ് കുന്നുംപറമ്പില്‍ ഫേസ്ബുക്കിൽ കുറിച്ചത്:

ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്……
ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്……

നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും

ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷത്തി 50,000/-രൂപ നൽകിയിരുന്നു
പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം
ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു
ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ
ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ
ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം…….

Story Highlights: Firoz kunnamparambil handover property document to molly kannamali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement