എറണാകുളത്ത് ഇന്നും 6000 കടന്ന് കൊവിഡ് ബാധ

എറണാകുളം ജില്ലയിലെ കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു. ഇന്നും ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 6000 കടന്നു. 6606 പേർക്കാണ് ഇന്ന് എറണാകുളത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 6411 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 2999 പേരാണ് രോഗമുക്തി നേടിയത്.
61855 പേരാണ് നിലവിൽ രോഗബാധിതരായി കഴിയുന്നത്. 28 ശതമാനത്തിലധികമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നും 30നടുത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ട്.
സംസ്ഥാനത്ത് ഇന്ന് 42,464 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 265 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 124 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,152 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,18,411 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 7,88,529 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 29,882 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3633 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Story Highlights: 6000 covid cases today in ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here