Advertisement

ചെന്നൈ വിമാനത്താവളത്തിൽ 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

May 7, 2021
Google News 1 minute Read
Heroin 100 Crore Chennai

ചെന്നൈ വിമാനത്താവളത്തിൽ 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. 15 കിലോഗ്രാമിനു മുകളിൽ ഹെറോയിനാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. മയക്കുമരുന്നുമായി എത്തിയ രണ്ട് ടാൻസാനിയൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടികൂടിയത്. 46 കാരിയായ ഒരു യുവതിയെയും യുവതിയുടെ 45കാരിയായ സഹായിയെയുമാണ് കസ്റ്റംസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ സംശയം തോന്നിയ ഇവരുടെ ലഗേജ് പരിശോധിച്ചതിനെ തുടർന്നാണ് ഹെറോയിൻ കണ്ടെടുത്തത്.

Story Highlights: Heroin Worth ₹ 100 Crore Seized From Chennai Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here