Advertisement

എൽഡിഎഫ് വിജയാഘോഷം തുടങ്ങി

May 7, 2021
Google News 1 minute Read
LDF began celebrate victory

എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിലാണ് ആഘോഷം നടക്കുന്നത്. വീടുകളിൽ ദീപശിഖ തെളിയിച്ചും മധുരം വിളമ്പിയുമാണ് ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എൽഡിഎഫിൻ്റെ വിവിധ നേതാക്കൾ ആഘോഷങ്ങളിൽ പങ്കാളികളായി.

“ഈ ദിവസം വിജയദിനം എന്ന പേരിൽ സംഘടിപ്പിക്കുകയാണ്. കൊവിഡ് ആയതുകൊണ്ട് റാലികളും മറ്റും സംഘടിപ്പിക്കാനാവില്ല. അതുകൊണ്ട്, ഓരോ വീടുകളിൽ ഇങ്ങനെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇന്ന് ഈ പരിപാടി നടക്കുന്നുണ്ട്. ജനങ്ങൾക്ക് വെളിച്ചമെത്തിക്കുക എന്നതിൻ്റെ പ്രതീകാത്മക പരിപാടിയാണ്. പരിമിതമായ രീതിയിലുള്ള പരിപാടിയാണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്നതിനാലാണ് ഇങ്ങനെ ആഘോഷിച്ചത്.”- സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

Story Highlights: LDF began to celebrate victory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here