Advertisement

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം

May 8, 2021
Google News 1 minute Read
covid vaccine distribution on holidays too

വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 1,84,070 ഡോസ് വാക്‌സിനാണ് അനുവദിച്ചത്.

രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയ്ക്ക് 6.03 ലക്ഷം ഡോസും കര്‍ണാടകയ്ക്ക് 3.01 ലക്ഷം ഡോസും വാക്‌സിന്‍ വിതരണം ചെയ്യും. മൂന്ന് ദിവസത്തിനകം വിതരണം ചെയ്യാനാണ് തീരുമാനം.

രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചത് മുതല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 17.49 കോടി ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 84 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങളുടെ കൈവശം അവശേഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Story Highlights: covid 19, covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here