Advertisement

സംസ്ഥാനത്ത് ഇന്നുമുതൽ ലോക്ക്ഡൗൺ; കർശന പരിശോധന

May 8, 2021
Google News 1 minute Read

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിലവിൽ വന്നു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. പുറത്തിറങ്ങുന്നവർ പൊലീസിന്റെ പാസും അത്യാവശ്യ സാഹചര്യത്തിൽ സത്യവാങ്മൂലവും കരുതിയിരിക്കണം.

ഹോട്ടലുകൾക്ക് രാവിലെ 7.30 മുതൽ പ്രവർത്തിക്കാം. ഹോം ഡെലിവറി സംവിധാനം പാലിക്കണം. തട്ടുകടകൾക്ക് അനുമതിയില്ല. ചരക്കുഗതാഗതത്തിന് തടസമില്ല.

അടിയന്തര ഘട്ടത്തിൽ മരുന്ന് ഉൾപ്പെടെ ജീവൻ രക്ഷാ ഉപാധികൾക്കായി പൊലീസിന്റെ സഹായം തേടാം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. ഇടപാടുകൾ രാവിലെ 10 മണി മുതൽ രണ്ടുവരെയാണ്.

വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ളവക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. ഇത്തരം ചടങ്ങുകൾ നടത്തുന്നവർ സ്വയം തയാറാക്കിയ സത്യപ്രസ്താവന, ക്ഷണക്കത്ത്, തിരിച്ചറിയൽ കാർഡ് എന്നിവ കരുതണം

Story Highlights: lockdown, kerala police, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here