കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ഇന്ത്യയുടെ പ്രസിദ്ധ് കൃഷ്ണയ്ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ഐപിഎല്‍ നിര്‍ത്തിവെച്ചിരിന്നു.പ്രസിദ്ധ് ഉള്‍പ്പെടെ നാല് താരങ്ങൾക്കാണ് കൊല്‍ക്കത്ത ടീമില്‍ കൊവിഡ് ബാധിച്ചത്. മലയാളി താരം സന്ദീപ് വാര്യർ, വരുണ്‍ ചക്രവര്‍ത്തി, ന്യൂസിലാന്‍ഡ് താരം ടിം സെയ്‌ഫെര്‍ട്ട് എന്നിവരാണ് മറ്റ് താരങ്ങള്‍.
ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ച ഇംഗ്ലണ്ട് പര്യടനത്തിനും ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും പങ്കെടുക്കാനുള്ള ടീമില്‍ സ്റ്റാന്‍ഡ്‌ബൈ താരമായി പ്രസിദ്ധ് ഉള്‍പ്പെട്ടിരുന്നു. നിലവില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് താരം.കൊല്‍ക്കത്ത താരങ്ങള്‍ക്ക് പുറമെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജി, ടീം സിഇഒ കാശി വിശ്വനാഥന്‍, ടീം ബസ് ജീവനക്കാരന്‍, ബാറ്റിംഗ് പരിശീലകന്‍ മൈക്ക് ഹസി, സൺറൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ് സ്‌പിന്നര്‍ അമിത് മിശ്ര എന്നിവര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here