Advertisement

സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

May 8, 2021
Google News 1 minute Read

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും കേരളത്തിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ സമയങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അന്തരീക്ഷം മേഘാവൃതമെങ്കിൽ തുറസായ സ്ഥലങ്ങളിലും ടെറസിലും നിൽക്കരുത്. കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കണം. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസമില്ല.

പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്ന കാറ്റും മേഘപാളികളും സംയോജിച്ചുണ്ടാകുന്ന മാഡൻ ജൂലിയൻ ഓക്‌സിലേഷൻ എന്നറിയപ്പെടുന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മേഘലയിൽ പ്രവേശിച്ച് വരും ദിവസങ്ങളിൽ അറബികടലിലും ബംഗാൾ ഉൾക്കടലിലുമായി സഞ്ചരിക്കും. ഇതിന്റെ സ്വാധീനത്താലാണ് തെക്കെ ഇന്ത്യയിൽ മഴ ശക്തമാകുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Story Highlights: rain kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here