ഒപ്പം നിന്നതിന് നന്ദി; രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒപ്പം നിന്ന രമേഷ് പിരാടിക്ക് നന്ദി അറിയിച്ച് ഷാഫി പറമ്പിൽ എംഎൽഎ. നിർണായകമായ വിജയത്തിനായി ഒപ്പം നിന്ന് പ്രവർത്തിച്ചതിന് ഫേസ്ബുക്കിലൂടെയാണ് എംഎൽഎയുടെ പ്രതികരണം.
അവരവർക്ക് ഇഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനും മത്സരിക്കാനും ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് പറഞ്ഞ എംഎൽഎ, വിജയത്തിന് കൂടെ നിന്ന പിഷാരടിക്ക് നന്ദി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘നന്ദി പിഷാരടി. ആർജവത്തോടെ ഒപ്പം നിന്നതിന്. നിർണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകർന്നതിന്. അവരവർക്ക് ഇഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം
മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലിം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്.’
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് പിഷാരടി കോൺഗ്രസിൽ അംഗത്വമെടുത്തത്. തെരഞ്ഞടുപ്പ് പ്രചരണത്തിൽ ബാലുശ്ശേരിയിൽ മത്സരിച്ച ധർമ്മജൻ ബോൾഗാട്ടിക്കും നടന്റെ പിന്തുണ ഉണ്ടായിരുന്നു.
Story Highlights: shafi parambil, ramesh pisharadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here