Advertisement

കൊടകര കുഴല്‍പ്പണക്കേസ് പ്രത്യേക സംഘം അന്വേഷിക്കും

May 8, 2021
Google News 1 minute Read

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല. അന്തര്‍സംസ്ഥാന പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് നപടി.

ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടുവെന്ന് കാണിച്ച് കോഴിക്കോട്ടെ വ്യവസായിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മരാജന്‍ ഡ്രൈവര്‍ ഷംജീര്‍ വഴി പൊലീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ കണ്ടെത്തി. മൂന്നര കോടിയോളം രൂപ കാറില്‍ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

കേസില്‍ ആകെ പത്തൊന്‍പത് പേരാണ് ഇതുവരെ പൊലീസ് പിടിയിലായിട്ടുള്ളത്. കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ റഹീമാണ് ഒടുവില്‍ പിടിയിലായത്. മോഷണ പദ്ധതി ആസൂത്രണം ചെയ്ത പ്രതി തട്ടിപ്പിന്റെ ആദ്യാവസാന പങ്കാളിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പക്കല്‍ നിന്ന് 13 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

Story Highlights: kodakara hawala money case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here