Advertisement

തിരുച്ചിറപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നിന്ന് 75 ലക്ഷം ഹവാല പണം പിടികൂടി; ഹവാല ഇടപാടുകളുടെ മുഖ്യകണ്ണിയെ തെരഞ്ഞ് പൊലീസ്

December 7, 2024
Google News 3 minutes Read
RPF officials seize Rs 75 lakh hawala money at Tiruchy railway station

തിരുച്ചിറപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നിന്ന് 75 ലക്ഷം രൂപ ഹവാല പണം പിടികൂടി. ശിവസംഗൈ സ്വദേശിയായ ആരോഗ്യദാസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ആര്‍പിഎഫ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയ പണം ഐടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. (RPF officials seize Rs 75 lakh hawala money at Tiruchy railway station)

ഇന്ന് രാവിലെയാണ് ആര്‍പിഎഫ് സംഘം തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പണം പിടികൂടിയത്. ആറ് നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കൊല്‍ക്കത്ത-തിരുച്ചിറപ്പള്ളി ഹൗറാ എക്‌സ്പ്രസ് എത്തിയപ്പോള്‍ ആര്‍പിഎഫ് സംഘം നടത്തി. കറുത്ത ബാഗുമായി പുറത്തേക്കിറങ്ങിയ ഒരാളെ സംഘത്തിന് സംശയം തോന്നി. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ ശിവഗംഗൈ ദേവക്കോട്ടൈ സ്വദേശി ആരോഗ്യദാസ് ആണെന്ന് വ്യക്തമായി. പിന്നാലെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. 50 ലക്ഷം രൂപയാണുള്ളതെന്നാണ് ആരോഗ്യദാസ് പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ 75 ലക്ഷം രൂപ കണ്ടെത്തി.

Read Also: കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി; സുനില്‍ ഛേത്രിയുടെ ഹാട്രികില്‍ ബെംഗളുരുവിന് 4-2 ജയം

പ്രതി ചെന്നൈയില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. ശിവഗംഗൈ കാരൈക്കുടി സ്വദേശിക്കാണ് പണം കൈമാറാനിരുന്നതെന്ന് ആരോഗ്യദാസ് പറയുന്നു. പിടിച്ചെടുത്ത പണം ഐടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. ആരോഗ്യദാസ് വഴി ഹവാല ഇടപാടിലെ മുഖ്യകണ്ണികളിലേക്ക് എത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Story Highlights : RPF officials seize Rs 75 lakh hawala money at Tiruchy railway station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here