‘അതിജീവിക്കണം ഈ മഹാമാരിയെ’ ട്വന്റിഫോറിന്റെ മെഗാ ലൈവത്തോൺ തുടരുന്നു; പ്രേക്ഷകർക്കും പങ്കെടുക്കാം

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നാടിനൊപ്പം ട്വന്റിഫോറും പങ്കാളികളാകുന്നു. ‘അതിജീവിക്കാം ഈ മഹാമാരിയെ’ മെഗാ ലൈവത്തോൺ 14 മണിക്കൂർ പ്രത്യേക പരിപാടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പ്രത്യേക പരിപാടി രാത്രി 9 മണി വരെ തുടരും.
ഓരോ മണിക്കൂറിലും ആരോഗ്യ മേഖലയിലെ വിദഗ്ദർ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകും. ടെലിവിഷൻ സ്‌ക്രീനിലെ ക്യു.ആർ. കോഡ്
സ്‌കാൻ ചെയ്യുന്നതിലൂടെ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. ആരോഗ്യ വിദഗ്ദർക്കൊപ്പം കലാ-ചലച്ചിത്ര മേഖലയിലെ അതിഥികളും ലൈവത്തോണിൽ ഉണ്ടാകും.
പ്രേക്ഷകർക്ക് ചോദിക്കാം:
കൊവിഡ് പ്രതിരോധ മാർഗങ്ങൾ
കൊവിഡ് വാക്‌സിനേഷൻ
കൊവിഡും അനുബന്ധ രോഗങ്ങളും
കൊവിഡ് നിർണയവും മുൻകരുതലുകളും
കൊവിഡും മാനസികാരോഗ്യവും
കൊവിഡും ന്യൂമോണിയയും
രോഗബാധിതരിലെ കൊവിഡ്
പങ്കെടുക്കുന്ന ആരോഗ്യ വിദഗ്ദർ
കൊവിഡ് പ്രതിരോധ പാഠങ്ങൾ; അറിയേണ്ടതെല്ലാം
ഏഴുമുതൽ 9 വരെ
ഡോ.മുഹമ്മദ് അഷീൽ, ഡോ.പത്മനാഭ ഷേണായി
9-10- വാക്‌സിനേഷൻ അറിയേണ്ടതെല്ലാം
ഡോ.രാജീവ് ജയദേവൻ, ഡോ.എൻ.എം അരുൺ
10-12- കൊവിഡും അനുബന്ധ രോഗങ്ങളും
ഡോ.ജയപ്രകാശ്, ഡോ.ദീപു ജോർജ്, ഡോ.സണ്ണി പി.ഓരത്തേൽ
12-1-കൊവിഡ് നിർണയവും മുൻകരുതലും
ഡോ.അൽത്താഫ്, ഡോ, ടി.എസ്.അനീഷ്, ഡോ.അലക്‌സ് ബേബി പോൾ
2-4-കൊവിഡും മാനസികാരോഗ്യവും
ഡോ.മോഹൻ റോയ്, ഡോ.സി.ജെ.ജോൺ, ജോ.എൽസി ഉമ്മൻ
4-6- കൊവിഡും ന്യൂമോണിയയും
ഡോ.ഫത്താഹുദ്ദീൻ, ഡോ.ജോർജ് മോത്തി, ഡോ.പ്രവീൺ വത്സലൻ
7-9- രോഗബാധിതരിലെ കൊവിഡ്
ഡോ.വി.പി ഗംഗാധരൻ,. ഡോ.സന്തോഷ് കുമാർ, ഡോ.ജോ ജോസഫ്
Story Highlights: covid resistence, twentyfour mega live program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here