Advertisement

ലോക്ക്ഡൗൺ രണ്ടാം ദിനം; ഇന്ന് മുതൽ പൊലീസ് പാസ് നിർബന്ധം

May 9, 2021
Google News 1 minute Read

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരുമ്പോൾ പരിശോധന കർശനമാക്കി പൊലീസ്. തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഇന്നുമുതൽ പൊലീസ് പാസ് നിർബന്ധമാണ്. ഇന്നും ജില്ലാ അതിർത്തി മേഖലകളിൽ കൂടുതൽ പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.

ചെക്ക്‌പോസ്റ്റുകളിൽ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തി വിടുന്നത്. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് നൽകി തുടങ്ങി. അപേക്ഷകരുടെ വിവരങ്ങൾ അതത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്. അവശ്യ സർവീസ് ആണെങ്കിലും ഓഫീസ് തിരിച്ചറിയൽ കാർഡില്ലാത്തവർക്ക് പാസിനായി അപേക്ഷിക്കാം. ജില്ല വിട്ടുള്ള അവശ്യ യാത്രികർക്ക് ഇ-പാസ് വേണം. പാസ് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ പൊലീസുകാരെ കാണിക്കാം.

അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ലോക്ക്ഡൗണിന്റെ ആദ്യ ദിവസമായ ഇന്നലെ ജനങ്ങൾ സഹകരിക്കുന്ന കാഴ്ചയാണ് കണ്ടത്.

Story Highlights: kerala police, kerala lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here