Advertisement

പാസിനായി പൊലീസ്​ വെബ്സൈറ്റില്‍ വന്‍ തിരക്ക്​; 24 മണിക്കൂറില്‍ ലക്ഷംകടന്നു

May 9, 2021
Google News 1 minute Read

ലോക്ക്ഡൗണിൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ക്ക്​ പു​റ​ത്തി​റ​ങ്ങാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ പാ​സി​നാ​യി വ​ന്‍തി​ര​ക്ക്. വെ​ബ്സൈ​റ്റ് നി​ല​വി​ല്‍​വ​ന്ന്, 24 മ​ണി​ക്കൂ​റി​ന​കം 1,75,125 പേ​രാ​ണ്​ പാ​സി​ന്​ അ​പേ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍, വ​ള​രെ അ​ത്യാ​വ​ശ്യ​ക്കാ​രാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ 15,761 പേ​ര്‍ക്ക്​ മാ​ത്ര​മാ​ണ് ആ​ദ്യ​ദി​നം പാ​സ് അ​നു​വ​ദി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച​ വെബ്‌സൈറ്റിൽ രാ​ത്രി​യോ​ടെ 40,000 അ​പേ​ക്ഷ​ക​ളാ​ണ് എ​ത്തി​യ​ത്.ഒ​രേ​സ​മ​യം 5,000 പേ​ര്‍ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് വെ​ബ്‌​സൈ​റ്റ് സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്.മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ 10,000ത്തി​ലേ​റെ പേ​ര്‍ വെ​ബ്സൈ​റ്റി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​തോ​ടെ പാ​സി​നാ​യി ത​യാ​റാ​ക്കി​യ ബി-​സെ​യ്ഫ് സൈ​റ്റ് ത​ക​രാ​റി​ലാ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ്​ സൈ​റ്റ് വീ​ണ്ടും പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കി​യ​ത്. എ​ന്നാ​ല്‍ ഉ​ച്ച​യോ​ടെ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 80,000 ക​ട​ന്ന​തോ​ടെ സൈ​റ്റ് വീ​ണ്ടും മെ​ല്ല​പ്പോ​ക്കി​ലാ​യി.

ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ 75,567 എ​ണ്ണം പരിശോധനയിൽ ആ​ണ്. 81,797 പേ​ര്‍​ക്ക്​ യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ചു.അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കെ​ല്ലാം യാ​ത്രാ പാ​സ് ന​ല്‍കാ​നാ​കി​ല്ലെ​ന്ന് ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​രി​ല്‍ ഭൂ​രി​ഭാ​ഗ​വും അ​നാ​വ​ശ്യ യാ​ത്ര​ക്കാ​രാ​ണെ​ന്നും ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത യാ​ത്ര​ക്ക് മാ​ത്ര​മേ പാ​സ് ഉ​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വീ​ട്ടു​ജോ​ലി​ക്കാ​ര്‍, നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, പ്രാ​യ​മാ​വ​യ​വ​രെ വീ​ടു​ക​ളി​ലെ​ത്തി പ​രി​ച​രി​ക്കു​ന്ന​വ​ര്‍, അ​ടി​യ​ന്ത​ര​മാ​യി ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര ചെ​യ്യേ​ണ്ട​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ്ര​ധാ​ന​മാ​യും പാ​സ് അ​നു​വ​ദി​ക്കു​ന്ന​ത്. മ​ര​ണം, അ​ടു​ത്ത ബ​ന്ധു​വിെന്‍റ വി​വാ​ഹം, ആ​ശു​പ​ത്രി യാ​ത്ര തു​ട​ങ്ങി​യ ഒ​ഴി​വാ​ക്കാ​ത്ത ആ​വ​ശ്യ​ങ്ങ​ള്‍​ക്കും പാ​സ് അ​നു​വ​ദി​ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here