Advertisement

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

May 9, 2021
Google News 1 minute Read

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മണമ്പൂരിലാണ് സംഭവം. മണമ്പൂര്‍ കല്ലറ തോട്ടം വീട്ടില്‍ ജോഷി (34) ആണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പത്തോളം വരുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷിയായ ആള്‍ പറഞ്ഞു. പൊലീസാണ് ജോഷിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ജോഷി ആശുപത്രിയില്‍വച്ച് മരിച്ചു.

നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ജോഷി. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Story Highlights: murder, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here