Advertisement

ചേതൻ സക്കരിയയുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു

May 9, 2021
Google News 2 minutes Read
Chetan Sakariya's Father Covid

രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കരിയയുടെ പിതാവ് കഞ്ജിഭായ് സക്കരിയ കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ ഒരു ആശുപത്രിയിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎലിൽ ഈ സീസണിൻ്റെ കണ്ടെത്തലായ ചേതൻ കഴിഞ്ഞ ദിവസം ഐപിഎൽ തൻ്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് വ്യക്തമാക്കിയിരുന്നു.

ഐപിഎലിൽ നിന്ന് ലഭിച്ച ശമ്പളം ഉടൻ തന്നെ താൻ വീട്ടിലേക്ക് നൽകിയെന്ന് ചേതൻ പറഞ്ഞിരുന്നു. ഈ സമയത്ത് അവരെ പണം കൊണ്ട് സഹായിക്കാനായി. എൻ്റെ അമ്മയ്ക്ക് ഒരു കോടിയിൽ എത്ര പൂജ്യമുണ്ടെന്ന് പോലും അറിയില്ല. ഐപിഎൽ നിർത്തിവെക്കണമെന്നാണ് പലരും പറയുന്നത്. എന്നാൽ, എനിക്ക് ഐപിഎൽ ആണ് എല്ലാം. അതില്ലെങ്കിൽ എൻ്റെ ജീവിതം ബുദ്ധിമുട്ടിലാവും. സ്വന്തമായി വീട് വെക്കുക, കുടുംബത്തെ സഹായിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. അതിന് ഐപിഎൽ നടക്കണം.

ഏതാനും മാസങ്ങൾക്കു മുൻപ് ചേതന് സ്വന്തം സഹോദരനെ നഷ്ടമായിരുന്നു.

Story Highlights: Rajasthan Royals Pacer Chetan Sakariya’s Father Dies of Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here