രാജ്യത്ത് പ്രതിദിന കൊവിഡ് കേസില്‍ നേരിയ കുറവ്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസില്‍ നേരിയ കുറവ്. 24 മണിക്കൂറില്‍ 3,66,161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാല്‍ലക്ഷത്തോളം പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നേരിയ കുറവ്. കൊവിഡ് ബാധിച്ച് ഇന്നലെ 3,754 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 3,53,818 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ 2,26,62,575 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,86,71,222 പേര്‍ രോഗമുക്തി നേടി. 2,46,116 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,01,76,603 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് നിലവില്‍ 37,45,237 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചക്കിടെ 180 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം പറയുന്നു. മൂന്നാഴ്ചക്കിടെ 54 ജില്ലകളില്‍ പുതുതായി ആരും രോഗബാധിതരായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. 80 ശതമാനം രോഗികളും 12 സംസ്ഥാനങ്ങളിലാണ്.
Story Highlights: covid india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here