അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് അധികാരമേല്‍ക്കും

അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30 ന് ഗുവഹട്ടിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗ്ദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സത്യപ്രതിജ്ഞ ചടങ്ങ്. ജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കാന്‍ ബിജെപി സൗകര്യം ഒരുക്കിയിട്ടുണ്ട്. മന്ത്രിസഭയിലെ ഒമ്പതു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ബിജെപിക്ക് മുഖ്യമന്ത്രിയടക്കം ഒമ്പത് മന്ത്രിമാരാണുള്ളത്. ഘടക കക്ഷികളായ എജെപിക്ക് മൂന്നും, യുപിപിഎല്ലിന് രണ്ടും മന്ത്രി സ്ഥാനങ്ങളാകും നല്‍കുക.
Story Highlights: west bengal, mamta banerji, bengal government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here