Advertisement

കൊവിഡ് രോഗികൾക്ക് ശ്വാസമെടുക്കാൻ അറിയില്ല: ആരോഗ്യ പ്രവർത്തകരെയും പരിഹസിച്ച് ബാബാ രാംദേവ്

May 10, 2021
1 minute Read

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ആരോഗ്യ പ്രവർത്തകരെ പരിഹസിച്ച് ബാബാ രാംദേവ്. രോഗ ബാധിതർ ചികിത്സക്കായി ആശുപത്രികളിൽ പോകരുതെന്നും, പകരം തന്റെ ഉപദേശം സ്വീകരിച്ചാൽ മതിയെന്നും വിഡിയോ സന്ദേശത്തിൽ ബാബാ രാംദേവ് പറഞ്ഞു.

കൊവിഡ് രോഗികൾക്ക് ശ്വാസമെടുക്കാൻ അറിയില്ല. നെഗറ്റിവിറ്റി പരത്തുകയും ഓക്‌സിജിൻ ക്ഷാമമാണെന്നും ശ്മശാനങ്ങളിൽ സ്ഥലമില്ലെന്നും പരാതിപ്പെടുന്നുവെന്നും രാംദേവ് പറയുന്നു.

രാംദേവിന്റെ പരാമർശത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്‌ജോത് സിംഗ് ദാഹിയ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ രാംദേവിനെതിരേ ഉന്നതതല അന്വേഷണം വേണമെന്നും ക്രിമിനൽ കേസ് ചാർജ് ചെയ്യണമെന്നുമാണ് ആവശ്യം.

Story Highlights: baba ramdev, covid india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top