തൃണമൂൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 17 പുതുമുഖങ്ങൾ

പശ്ചിമ ബംഗാളിൽ മമതാ ബാനർജി മന്ത്രിസഭയിൽ 43 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയുടെ പട്ടിക ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
പാർട്ടി നേതാക്കളായ അരൂപ് ബിശ്വാസ്, ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, അരൂപ് റോയ്, ഉജ്വൽ ബിശ്വാസ് എന്നിവർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 43 പേരിൽ 24 പേർ ക്യാബിനറ്റ് മന്ത്രിമാരായിരിക്കും. 17 പേർ പുതുമുഖങ്ങളാണ്. സുബ്രതാ സഹ, ഹുമയൂൺ കബിർ, ചന്ദ്രിമ ഭട്ടാചാര്യ എന്നിവർ ഉൾപ്പെടെ 10 പേർക്ക് സ്വതന്ത്ര ചുമതലയാണ്.
Read Also : അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് അധികാരമേല്‍ക്കും
മെയ് 5ന് മുഖ്യമന്ത്രിയായി മമതാ ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ടിഎംസി നേതാവ് ബിമാൻ ബാനർജി പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കറായി ചൊവ്വാഴ്ച തെരഞ്ഞെടുക്കപ്പെട്ടു. എട്ടുഘട്ടങ്ങളിലായി നടന്ന ബംഗാൾ നിയസഭാ തെരഞ്ഞെടുപ്പിൽ 213 സീറ്റുകളാണ് തൃണമൂൽ കോൺഗ്രസ് നേടിയത്. 294 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിൽ 77 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. അതിനിടെ, പുതിയ മമതാ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മുൻമന്ത്രിമാരെയും ടിഎംസി നേതാക്കളായ ഫിർഹിദ് ഹക്കിം, സുബ്രതാ മുഖർജി, മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെ ചോദ്യം ചെയ്യാൻ സിബിഎ അനുമതി തേടിയിട്ടുണ്ടെന്ന് പശ്ചിമ ബംഗാൾ ഗവർണർ വ്യക്തമാക്കി.
Story Highlights: west bengal, mamta banerji, bengal cabinet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here