23
Jun 2021
Wednesday

കൊ-വിന്‍ ആപ് ഇല്ലാത്തവര്‍ക്ക് ജനസേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി കൊ-വിന്‍ ആപ് സംവിധാനം ഇല്ലാത്തവര്‍ക്ക് ജനസേവന കേന്ദ്രങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. താഴെത്തട്ടില്‍ ഗ്രാമപഞ്ചായത്തുകളിലെ ജന സേവന കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് കൊ-വിന്‍ രജിസ്‌ട്രേഷനായി സന്നദ്ധ സംഘടനകളുടെ സഹായം തേടാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസിലാണ് നിലപാട് അറിയിച്ചത്.

Story Highlights: co-win, covid

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top