Advertisement

പൊലീസുകാരിൽ കൊവിഡ് ബാധ വർധിക്കുന്നു: അവർക്കായി പ്രത്യേക സിഎഎഫ്എൽടിസികൾ സ്ഥാപിച്ചു

May 10, 2021
Google News 1 minute Read
covid among policemen rise

സംസ്ഥാനത്ത് പൊലീസുകാരിൽ കൊവിഡ് ബാധ വർധിക്കുന്നു എന്ന് പിണറായി വിജയൻ. കൊവിഡ് നിയന്ത്രണണങ്ങൾ നടപ്പിലാക്കാൻ മുൻനിരയിൽ നിൽക്കുന്ന പൊലീസുകാരിലാണ് രോഗബാധ വർധിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 1259 പൊലീസുകാർ രോഗബാധിതരാണ്. ഇവരിൽ പലരും അവരവരുടെ വീടുകൾ ഐസൊലേഷനിലാണ്. ഇവർക്ക് വൈദ്യസഹായം എത്തിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസുകാർക്ക് പ്രത്യേക സിഎഫ്എൽടിസികൾ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ മറ്റ് ജില്ലകളിലും ഈ സൗകര്യമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് ഒന്നാം തരംഗത്തിൽ രോഗം പടരാതെ നോക്കാനും രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചിരുന്നു. അതുകൊണ്ടാണ് രോഗബാധ 11 ശതമാനം പേരിൽ ഒതുക്കാനും മരണനിരക്ക് കുറഞ്ഞ തോതിൽ നിലനിർത്താനുമായത്. രണ്ടാം തരംഗം ഒന്നാം തരംഗത്തെക്കാൾ തീവ്രമാണ്. മുൻകരുതലുകളും നിർദ്ദേശങ്ങളും ശക്തമായി പാലിക്കണം. ഡബിൾ മാസ്കിങ് ശീലമാക്കണം. അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അതുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പിലാക്കിയത്.

Story Highlights: covid among policemen is on the rise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here