Advertisement

ഹിമന്ത ബിശ്വശര്‍മ അസം മുഖ്യമന്ത്രിയായി അധികാരമേറ്റു

May 10, 2021
Google News 2 minutes Read

അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജീത് ദാസ് ഉള്‍പ്പെടെ 13 മന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.

ഗുവാഹട്ടിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സതപ്രതിജ്ഞ ചടങ്ങ്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായി. അസം ബിജെപി അധ്യക്ഷന്‍ രഞ്ജീത് കുമാര്‍ ദാസിന് പുറമേ എജിപി അധ്യക്ഷന്‍ അതുല്‍ ബോറ, യുപിപിഎല്‍ നേതാവ് യുജി ബ്രഹ്മ തുടങ്ങി 13 മന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.

വടക്കു കിഴക്കിലെ ചാണക്യന്‍ എന്നറിയപ്പെടുന്ന ഹിമന്ത ബിശ്വശര്‍മയെ ബിജെപി നേതൃത്വം മുഖ്യമന്ത്രിയാക്കിയത് മേഖലയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ്. വിദ്യാര്‍ത്ഥിയായിരിക്കെ അസം പ്രക്ഷോഭത്തിലൂടെ പൊതു പ്രവര്‍ത്തനമാരംഭിച്ച ഹിമന്ത ബിശ്വ ശര്‍മ, കോണ്‍ഗ്രസിലൂടെയാണ് പാര്‍ലമെന്ററി രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. തുടര്‍ന്ന് 2015 ആഗസ്റ്റ് 23 ന് ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു.

Story Highlights: Himanta Biswa Sarma Sworn-in as Assam’s New Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here