Advertisement

ഫാർമ ഓഹരികളിൽ നേട്ടം; നാലാം ദിനവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി

May 10, 2021
Google News 2 minutes Read

ഫാർമ,മെറ്റൽ ഓഹരികളുടെ നേട്ടത്തിൽ തുടർച്ചയായ നാലാം ദിവസവും ബിഎസ്ഇ സെൻസെക്സ് 296 പോയിന്റ് നേട്ടത്തോടെ 49,502 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. എൽ ആന്റ് ഡി , റെഡ്ഡീസ് ,സൺ ഫാർമ എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ.

നിഫ്റ്റി 0.8% ഉയർന്ന് 14,942 ലേക്ക് എത്തി. നിഫ്റ്റി മെറ്റൽ ഫാർമ ഏകദേശം 3 % നേട്ടം കൊയ്തു. എൽ ആന്റ് ഡി ,ഡോ. റെഡ്ഡീസ്,സൺ ഫാർമയും 30 – ഷെയർ സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു. എന്നാൽ ഏഴ് ഓഹരികൾ നഷ്ടത്തിലാണ്. അൾട്രാടെക് സിമന്റ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തി.

Story Highlights: stock market , Sensex ends higher for 4th day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here