Advertisement

സെൻട്രല്‍ വിസ്ത പദ്ധതിക്കെതിരായ ഹര്‍ജി; നിയമപ്രക്രിയയുടെ ദുരൂപയോഗമെന്ന് കേന്ദ്രം

May 11, 2021
Google News 1 minute Read

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും ദില്ലിയിലെ ഭരണസിരാകേന്ദ്രത്തിന്റെ മുഖച്ഛായ മാറ്റുന്ന സെൻട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണം തുടരുകയാണ്. ഇതിന് താത്ക്കാലികമായി സ്റ്റേ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് പദ്ധതിക്കെതിരായി ഹർജി നലകിയത് നിയമ പ്രക്രിയയുടെ ദുരുപയോഗമെന്നും സെൻട്രൽ വിസ്ത പദ്ധതി മുടക്കാനുള്ള ശ്രമമാണെന്നും സർക്കാർ പറയുന്നത്. ഹർജിക്കാരന് പിഴ വിധിച്ച് ഹർജി തള്ളണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

നിർമാണസ്ഥലത്തിന് പുറത്തു താമസിക്കുന്നവരാണ് ജോലികളിൽ ഏർപ്പെടുന്നതെന്ന ആരോപണം സർക്കാർ തള്ളി. ഹർജിക്കാർ ആരോപിക്കുന്നത് പോലെ നടക്കുന്നത് സെൻട്രൽ വിസ്ത പദ്ധതിയല്ല. റിപ്ലബ്ലിക് പരേഡ് നടക്കുന്ന രാജ്പഥിന്റെ പുനർനിർമ്മാണം മാത്രമാണ് നടക്കുന്നത്. ഇത് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ്. ജോലിക്കാരെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സർക്കാരിന്റെ മറുപടി രേഖയിൽ ഉൾപ്പെടുന്നതായി ഹൈക്കോടതി അറിയിച്ചു.

Story Highlights: Central Government against petition on Central Vista

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here