സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റ് നിര്‍ത്തിവയ്ക്കണം; ഡല്‍ഹി ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും

കൊവിഡ് പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന പൊതുതാത്പര്യഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കം നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റ് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്നാണ് ആരോപണം.
ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, വിവര്‍ത്തക അന്യ മല്‍ഹോത്ര എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനത്തിന്റെ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. അതിതീവ്ര രോഗവ്യാപനം കാരണം ഡല്‍ഹിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.
Story Highlights: covid 19, central vista project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here