Advertisement

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ കൊവിഡ് ഹെല്‍പ് സെന്റർ ; നാളെ പ്രവർത്തനമാരംഭിക്കും

May 11, 2021
Google News 0 minutes Read

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് ഹെല്‍പ്‌ സെന്റർ നാളെ പ്രവര്‍ത്തനമാരംഭിക്കും. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ് സെന്റർ സജ്ജമാക്കുന്നത്.

കളക്ഷന്‍ സെന്ററിലേക്ക് അവശ്യവസ്തുക്കളായ മാസ്‌ക്, സാനിറ്റൈസര്‍, സോപ്പ്, കൈയുറകള്‍, പി പി ഇ കിറ്റ്, മരുന്നുകള്‍, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് സംഭാവന ചെയ്യാം. ലോക്ക്ഡൗണ്‍ കാലയളവില്‍ ഭക്ഷണം, ചികില്‍സ, മരുന്ന്, അടിയന്തര ആംബുലന്‍സ് സേവനം തുടങ്ങിയ സേവനങ്ങള്‍ ഹെല്‍പ് സെന്റർ വഴി ജനങ്ങള്‍ക്കു ലഭിക്കും.

ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്ത് സഹായകേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഹെല്‍പ് സെന്റർ നമ്പർ 0471 2550750.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here