Advertisement

കൊവിഡ്​ രോഗികളുടെ മാനസിക സമ്മർദ്ദത്തിന്​ ഡാർക്ക്​ ചോക്ലേറ്റ്​; കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

May 11, 2021
Google News 1 minute Read
harsha vardhan

കൊവിഡ്​ രോഗികളുടെ മാനസിക സമ്മർദ്ദത്തിന്​ വിചിത്ര പരിഹാര മാർഗം നിർദേശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. സമ്മർദ്ദം ഇല്ലാതാക്കാൻ ഡാർക്ക്​ ചോക്ലേറ്റ്​ കഴിച്ചാൽ മതിയെന്നാണ്​ മന്ത്രിയുടെ അവകാശവാദം. കൊക്കോ 70 ശതമാനം അടങ്ങിയ ഡാർക്ക്​ ചോക്ലേറ്റ്​ കഴിച്ചാൽ ശരീരത്തിന്​ കൂടുതൽ പ്രതിരോധ ശേഷി കൈവരുകയും, സമ്മർദ്ദം കുറക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആരോഗ്യ വിദഗ്ധർ ഇതിനെ വിമർശിച്ച്​ രംഗത്തെത്തി. പൊതുജനാരോഗ്യ ഗവേഷകരും തെളിവുകൾ ഹാജരാക്കാൻ ആരോഗ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

സമൂഹമാധ്യമങ്ങളിലും മന്ത്രിയുടെ ചോക്ലേറ്റ്​ ചികിത്സക്ക്​ തെളിവ്​ ആവശ്യപ്പെടുന്നത്​ നിരവധിപേരാണ്​​. മന്ത്രി എന്ന നിലക്ക്​ തെളിവുകൾ നിരത്തി സംസാരികണമെന്നും ചിലർ പറഞ്ഞു. നമ്മുടെ സമൂഹത്തിലെ എത്ര ആളുകൾക്ക്​ ഡാർക്ക്​ ചോക്ലേറ്റ്​ വാങ്ങി കഴിക്കാനുള്ള സാഹചര്യമുണ്ടെന്നായിരുന്നു കമൻറുകളിലൂടെ മറ്റുചിലർ ചോദിച്ചത്​. ഇനി റേഷൻ കടകൾ വഴി ചോക്ലേറ്റ്​ വിതരണവും തുടങ്ങുമോ എന്നായിരുന്നു ചിലരുടെ ചോദ്യം.

Story Highlights: covid 19, chocolate, harsha vardhan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here