Advertisement

കോഴിക്കോട് ആശങ്ക ഉയർത്തി ഡെങ്കിപ്പനി; രണ്ടാഴ്ചയ്ക്കിടെ 18 പേർക്ക് രോഗം

May 11, 2021
Google News 1 minute Read

കോഴിക്കോട് ജില്ലയിൽ കൊവിഡ് ഭീതിക്കിടയിൽ ആശങ്ക ഉയർത്തി ഡെങ്കിപ്പനി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 18 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ശക്തമാക്കുകയാണ് പഞ്ചായത്തും ആരോഗ്യവകുപ്പും.

മണിയൂർ പഞ്ചായത്തിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. ഇവിടെയാണ് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചത്.പതിനെട്ടാം വാർഡിൽ മാത്രം 11 പേർക്ക് രോഗം വന്നു. അതേസമയം കൊവിഡ് പ്രതിരോധത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ,ആശാവർക്കർമാർ,കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ഉറവിട നശീകരണം,ഫോഗിങ്,മരുന്ന് തളിക്കൽ എന്നിവ നടത്തുന്നുണ്ട്.

Story Highlights: Dengue Fever Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here