കൊവിഡ് പോസിറ്റീവായവര്‍ക്കും, ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിച്ച് ഐആര്‍പിസി

കൊവിഡ് പോസിറ്റീവായവര്‍ക്കും കൊവിഡിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിച്ച് സാന്ത്വന പരിചരണ സംഘടനയായ ഐആര്‍പിസി. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലുള്ളവര്‍ക്കാണ് നിലവില്‍ സാന്ത്വനത്തിന്‍റെ കൈത്താങ്ങായി ഉച്ച ഭക്ഷണം എത്തുന്നത്.മുന്‍സിപ്പല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഐആര്‍പിസി ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു.
കോര്‍പറേഷന്‍റെ ഓരോ ഡിവിഷനിലും രണ്ടു വീതം ഐആര്‍പിസി വൊളന്‍റിയര്‍മാര്‍ ഭക്ഷണം എത്തിക്കും. കൊവിഡ് കാരണം വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, വയോജനങ്ങള്‍, കിടപ്പുരോഗികള്‍ എന്നിവരുടെയെല്ലാം വിശപ്പകറ്റനാണ് ഐആര്‍പിസിയുടെ ശ്രമം. കൊവിഡ് സാഹചര്യത്തില്‍ മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ടെലിഫോണ്‍ കൗണ്‍സലിങ് സൗകര്യവും ഐആര്‍പിസി ക്രമീകരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here