Advertisement

കൊവിഡ്: പ്രധാനമന്ത്രി ജി-7 ഉച്ചകോടിക്കായി ഇംഗ്ലണ്ടിലേക്ക് പോവില്ല

May 11, 2021
Google News 2 minutes Read
Modi G7 Summit Covid

പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി ഇംഗ്ലണ്ടിലേക്ക് പോവില്ല. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ജൂൺ 11 മുതൽ 13 വരെ ഇംഗ്ലണ്ടിലെ കോൺവാളിലാണ് ജി-7 ഉച്ചകോടി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൻസണിൻ്റെ പ്രത്യേക അതിഥിയായിരുന്നു മോദി.

“പ്രത്യേക അതിഥിയായി നരേന്ദ്രമോദിയെ ക്ഷണിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിൻ്റെ ക്ഷണം അംഗീകരിക്കുന്നു. എന്നാൽ, ഇപ്പോഴത്തെ കൊവിഡ് ബാധ പരിഗണിച്ച് ഉച്ചകോടിയിൽ പങ്കെടുക്കേണ്ടെന്ന് പ്രധാനമന്ത്രി തീരുമാനിച്ചു.”- വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഉച്ചകോടിയിൽ പങ്കെടുക്കും. അമേരിക്ക, ബ്രിട്ടൺ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. കൊവിഡ് സാഹചര്യമാവും പ്രധാനമായും ഉച്ചകോടിയിൽ ചർച്ചയാവുക.

ഇന്ത്യക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ബോറിസ് ജോൻസൺ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.

2019 ഓഗസ്റ്റിൽ ഫ്രാൻസിൽ നടന്ന ഉച്ചകോടിയിൽ മോദി പങ്കെടുത്തിരുന്നു. 2020ൽ അമേരിക്കയിൽ നടന്ന ഉച്ചകോടിയിൽ ക്ഷണം ഉണ്ടായിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് യാത്ര റദ്ദാക്കി.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 26 മുതൽ അഞ്ച് ദിവസത്തെ സന്ദർശനമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സന്ദർശനം റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സന്ദർശനം റദ്ദാക്കിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Story Highlights: Modi Won’t Travel To UK For G-7 Summit Due To Covid Situation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here