Advertisement

കോട്ടയം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

May 11, 2021
Google News 1 minute Read

കോട്ടയം മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ ഓക്‌സിജന്‍ ആവശ്യകതയുടെ 50 ശതമാനമാണ് പ്ലാന്റില്‍ നിന്ന് ലഭ്യമാകുക. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയിലൂടെയാണ് പ്ലാന്റ് യാഥാര്‍ത്ഥ്യമായത്.

അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രഷര്‍ സിങ് അഡ്‌സോര്‍പ്ഷന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പ്ലാന്റ് ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. മിനിറ്റില്‍ 2000 ലിറ്റര്‍ ഓക്‌സിജന്‍ ലഭ്യമാകും. നിലവില്‍ അത്യാഹിത വിഭാഗത്തിലെ ബെഡുകളിലേക്ക് നേരിട്ടാണ് ഓക്‌സിജന്‍ വിതരണം. കൊവിഡ് പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് നേരിട്ട പ്രതിസന്ധിക്കാണ് ഭാഗിക പരിഹാരമാകുന്നത്.

അമേരിക്കന്‍ നിര്‍മിത യന്ത്രങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2.35 കോടിയും, നിര്‍മാണ ചെലവുകള്‍ക്കായി സംസ്ഥാനം 85 ലക്ഷവും ചെലവഴിച്ചു. പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്ന ഓക്‌സിജന്റെ അളവ് പകുതിയായി കുറയ്ക്കാം.

Story Highlights: covid 19, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here