ശ്രീലങ്കൻ പര്യടനം ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രാവിഡ് എത്തിയേക്കും

ജൂലൈയില്‍ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങളുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. പരമ്പരയുടെ വേദികള്‍ പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു. ജൂലൈ 13ന് ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ജൂലൈ 16, 19 തിയ്യതികളില്‍ അവശേഷിക്കുന്ന ഏകദിന മത്സരങ്ങള്‍ നടക്കും.
ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുമില്ലാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലേക്ക് എത്തുന്നത്. പര്യടനത്തിൽ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുൽ ദ്രാവിഡ് എത്തിയേക്കുമെന്ന് റിപ്പോർട്ട്. പരിശീലകനായ രവി ശാസ്ത്രി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനൊപ്പം ആയിരിക്കുമെന്നതിനാലാണ് മുമ്പ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ പരിശീലകനായിട്ടുള്ള ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായിലായിരിക്കുന്നതിലാൽ കോലിക്കും രോഹിത്തിനും പുറമെ റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖരും ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഉണ്ടാവില്ല.ദ്രാവിഡ് പരിശീലകനായി എത്തുമ്പോൾ ടീമിലെ സീനിയർ താരമായ ശിഖർ ധവാനാവും ക്യാപ്റ്റനാവുക എന്നും സൂചനയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here