Advertisement

‘കേരള ചരിത്രത്തിന്റെ ഭാഗം’ ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് വി എസ് അച്യുതാനന്ദന്‍

May 11, 2021
Google News 1 minute Read

കെ ആര്‍ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുന്‍മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍. അതീവ ദുഃഖത്തോടെയാണ് മരണ വാര്‍ത്ത കേട്ടതെന്നും കേരള ചരിത്രത്തിന്റെ ഭാഗമായിരുന്നു ഗൗരിയമ്മയെന്നും വി എസ് പറഞ്ഞു. വിയോഗത്തില്‍ അഗാധമായ ദുഃഖമെന്നും വി എസ് അച്യുതാനന്ദന്‍.

കുറിപ്പ്,

ഗൗരിയമ്മയുടെ നിര്യാണ വാര്‍ത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അന്തിമാഭിവാദനങ്ങള്‍.

നിരവധി പ്രമുഖര്‍ ഗൗരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ചു. കേരളത്തിന്റെ വിപ്ലവ നക്ഷത്രമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പ്രചോദനമായ നേതാവെന്ന് പി ശ്രീരാമകൃഷ്ണന്‍ ഓര്‍ത്തു. ആധുനിക കേരളം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കമ്മ്യൂണിസത്തില്‍ ശക്തമായ നിലപാടുകളെടുത്ത കരുത്തയായ നേതാവെന്ന് ഗോകുലം ഗോപാലന്‍ ഓര്‍ത്തു. ഒരുപാട് രാഷ്ട്രീയ ത്യാഗങ്ങള്‍ സഹിച്ച വ്യക്തിയായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗൗരിയമ്മയുടെ മരണം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമെന്ന് എ കെ ശശീന്ദ്രനും പറഞ്ഞു.

Story Highlights: v s achuthananthan, k r gouriyamma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here