ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12-05-2021)

തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് അന്തരിച്ചു
തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് ചെങ്കൽപേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാരൻ്റെ മരണം തമിഴ് സിനിമാലോകത്തിന് കനത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
പരാജയത്തിന് പ്രധാന ഉത്തരവാദി; കെ സി വേണുഗോപാലിന് എതിരെ എ,ഐ ഗ്രൂപ്പുകള്‍
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കെ സി വേണുഗോപാലിന് എതിരെ എ ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന ഉത്തരവാദി കെ സി വേണുഗോപാലാണ് എന്നും ആരോപണം. കെ സി വേണുഗോപാലിനെ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. എഐസിസി ചുമതല ഉപയോഗിച്ച് കേരളത്തില്‍ വിഭാഗീയത ഉണ്ടാക്കുന്നുവെന്നുവെന്നും ഗുരുതര ആരോപണം.
ബിജെപിയിൽ നേതൃമാറ്റമില്ല; കെ.സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ
നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി എടുക്കില്ലെന്ന് കേന്ദ്ര നേതൃത്വം. കൊവിഡ് വ്യാപനവും ന്യൂനപക്ഷ ഏകീകരണവും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്; ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി
രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി. കൊവാക്സിന് ഉത്പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി നല്‍കിയത്. രണ്ട് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് വാക്സിന് നല്‍കാനാണ് ആലോചന.
പുതുച്ചേരിയില്‍ എംഎല്‍എമാരായി നോമിനേറ്റ് ചെയ്ത മൂന്ന് പേരും ബിജെപിക്കാര്‍; എന്‍ഡിഎയില്‍ ഭിന്നത
പുതുച്ചേരി എന്‍ഡിഎയില്‍ ഭിന്നത. മൂന്ന് ബിജെപി പ്രവര്‍ത്തകരെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്തതിനെ ചൊല്ലിയാണ് കലഹം. നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയായതോടെ ബിജെപി അംഗബലം പുതുച്ചേരി നിയമസഭയില്‍ 12 ആയി.
ഹമാസ് ഷെല്ലാക്രമണത്തില്‍ മരിച്ച സൗമ്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. അതേസമയം യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
രാജ്യത്തെ 90 ശതമാനം പ്രദേശങ്ങളിലും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: ആരോഗ്യ മന്ത്രാലയം
ഇന്ത്യയിലെ 90 ശതമാനം പ്രദേശങ്ങളിലും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 734 ജില്ലകളില്‍ 640ലും ടിപിആര്‍ കൂടുതലാണ്. ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Story Highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here