മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവം: സച്ചിന്‍ വാസെയെ സര്‍വീസില്‍ നിന്നും പുറത്താക്കി

മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിന്‍ വാസെയെ സര്‍വീസില്‍ നിന്നും പുറത്താക്കി. മുംബൈ പൊലീസ് കമ്മിഷണറാണ് പുറത്താക്കി ഉത്തരവ് ഇറക്കിയത്.
17 വർഷം മുൻപ് സസ്പെൻഷനിലായ സച്ചിൻവാസെ പിന്നീട് ശിവ സേനയിൽ ചേർന്നു.അതിന് ശേഷം ഉദ്ധവ് താക്കറെ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് സർവീസിലേക്ക് തിരിച്ചെടുത്തത്.
അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് ഉൾപ്പെടെ പ്രധാനപല കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സച്ചിൻ വാസെ. എന്‍ഐഎ അറസ്റ്റ് ചെയ്ത അദ്ദേഹം ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Story Highlights: Ambani’s house bomb scare case Sachin Vaze dismissed from Mumbai Police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here