Advertisement

ചെറിയ പെരുന്നാൾ ആഘോഷം വീടുകളിലാക്കണം; അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

May 12, 2021
Google News 1 minute Read
celebrate eid homes pinarayi

സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ ആഘോഷം വീടുകളിലാക്കണമെന്ന് മുഖ്യമന്ത്രി. പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തിൽ നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം. നോമ്പുകാലത്ത് നിയന്ത്രണങ്ങൾ പൂർണമായി പാലിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ ചെറിയ പെരുന്നാളാണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിൻറെ ആഹ്ലാദത്തിലാണ്. എല്ലാവർക്കും പെരുന്നാൾ ആശംസകൾ. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധർമ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാൾ. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിൽ പ്രധാനമാണ്. കൂട്ടം ചേരൽ അപകടത്തിലാക്കുന്ന ഈ കാലത്ത് ആഘോഷം കുടുംബത്തിലാക്കണം. പെരുന്നാൾ നമസ്കാരം വീടുകളിൽ നടത്തി നോമ്പുകാലത്ത് കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം. റംസാൻ കാലത്ത് നിയന്ത്രണം പൂർണമായി പാലിച്ചു. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷവും കൊവിഡ് കാലത്തായിരുന്നു റംസാൻ. അപ്പോൾ വീടുകളിൽ പ്രാർത്ഥന നടത്തി കൊവിഡ് പ്രതിരോധത്തോട് സഹകരിച്ചു. ഇത്തവണ കൊവിഡ് കൂടുതൽ രൂക്ഷമാണ്. ഈദ് ദിന പ്രാർത്ഥന വീട്ടിൽ നടത്തുന്നതടക്കമുള്ള സ്വയം നിയന്ത്രണം പാലിക്കണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച പ്രാർത്ഥന വീടുകളിൽ നടത്താൻ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ച സ്വയം നവീകരണം മുന്നോട്ടുള്ള ജീവിതത്തിൽ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: celebrate eid at homes pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here