Advertisement

രോഗബാധിതനായ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടി; കർഫ്യൂ ലംഘിച്ചതിന് പിതാവിനെതിരെ കേസ്

May 12, 2021
2 minutes Read
cops fine father baby

രോഗബാധിതനായ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കോടിയ പിതാവിനെതിരെ കർഫ്യൂ ലംഘിച്ചത് കേസ്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് 4 മാസം പ്രായമായ തൻ്റെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ പുറത്തിറങ്ങിയ പിതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഫിറോസാബാദിൽ താമസിക്കുന്ന രാജു കുശ്വാഹ എന്നയാൾ 4 മാസം പ്രായമുള്ള മോട്ടോർബൈക്കിൽ രാമകനെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചു. രാജു കുശ്വാഹയുടെ ഭാര്യ രാധയും ഒപ്പമുണ്ടായിരുന്നു. യാത്രക്കിടെ ഇൻസ്പെക്ടർ വീരേന്ദ്ര സിംഗ് ധമ വണ്ടി കൈകാണിച്ച് നിർത്തുകയും കൊവിഡ് കർഫ്യൂ ലംഘിച്ചതിന് 1000 രൂപയുടെ ചെലാൻ നൽകുകയും ചെയ്തു. മകന് സുഖമില്ലെന്നും അതുകൊണ്ട് ആശുപത്രിയിലേക്ക് പോവുകയാണെന്നും രാജു പറഞ്ഞെങ്കിലും ഇൻസ്പെക്ടർ അത് ചെവിക്കൊണ്ടില്ല. സംഭവത്തെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും വേണ്ട നടപടി എടുക്കുമെന്നും പൊലീസ് സൂപ്രണ്ട് മുകേഷ് കുമാർ മിശ്ര അറിയിച്ചു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,48,421 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4205 പേർ ഈ സമയത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ വൈറസ് ബാധിതരെക്കാൾ കൂടുലാണ് രോഗമുക്തർ. 3,55,388 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,33,40,938 പേർക്ക്.ഇതിൽ 1,93,82,642 പേർ രോഗമുക്തരായി. ആകെ മരണം 2.54 ലക്ഷം ആയി.

Story Highlights: cops fine father rushing ailing baby to clinic for violating curfew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top