Advertisement

ടാങ്കർ വഴി എത്തിച്ചത് 38.23 ലക്ഷം ലിറ്റർ കുടിവെള്ളം; വിതരണം ഏകോപിപ്പിക്കാൻ കൊവിഡ് സെല്ലുമായി വാട്ടർ അതോറിറ്റി

May 12, 2021
2 minutes Read

സംസ്ഥാനത്ത് രണ്ടാംഘട്ട ലോക്ക്ഡൗൺ പുരോഗമിക്കുമ്പോൾ, ആദ്യ 3 ദിവസങ്ങളിൽ സി.എഫ്.എൽ.ടി.സികളും, കൊവിഡ് ചികിത്സാകേന്ദ്രങ്ങളുമുൾപ്പടെ 38.23 ലക്ഷം ലിറ്റർ കുടിവെള്ളം ടാങ്കർ ലോറി വഴി വിതരണം ചെയ്ത് വാട്ടർ അതോറിറ്റി. പ്രതിദിനം 3000 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ് അതോറിറ്റി പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത്. കുടിവെള്ളം ഏറ്റവും കൂടുതൽ നൽകിയത് പാലക്കാട് ജില്ലയിലാണ്. കൊല്ലം ജില്ലയിൽ 1.13 ലക്ഷം ലിറ്ററും, എറണാകുളം ജില്ലയിൽ 1.10 ലക്ഷം ലിറ്ററും വെള്ളം നൽകി. വയനാട്ടിൽ കൊവിഡ് കേന്ദ്രമാക്കി മാറ്റിയ മുള്ളൻകൊല്ലി പെരിക്കല്ലൂർ ട്രൈബൽ ഹോസ്റ്റലിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചു.

കുടിവെള്ള വിതരണം ഏകോപിപ്പിക്കാൻ കൊവിഡ്-19 സെൽ രൂപീകരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിക്കും. ജല ശുദ്ധീകരണ ശാലകൾ, പമ്പ് ഹൗസ് എന്നിവിടങ്ങളിൽ ജീവനക്കാർ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ജോലി ചെയ്യുന്നതെന്നും അതോറിറ്റി അറിയിച്ചു. നിയന്ത്രണത്തെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്. https://epay.kwa.kerala.gov.in എന്ന ലിങ്കിലൂടെ ചാർജ് ഓൺലൈനായി അടയ്ക്കാം. https://www.bharatbillpay.com/billpay എന്ന ലിങ്ക് വഴി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾ ഉപയോഗിച്ചും പണടമടയ്ക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top