സഹായം നൽകാൻ നോട്ടടിക്കുന്ന യന്ത്രമില്ല; കർണാടക മന്ത്രി ഈശ്വരപ്പയുടെ പ്രസ്താവനക്കെതിരെ വ്യാപക വിമർശം

ലോക് ഡൗൺ പ്രതിസന്ധിയിലായവരെ സഹായിക്കാൻ ആവശ്യപ്പെട്ട പ്രതിപക്ഷത്തെ പരിഹസിച്ച് കാരനാടക മന്ത്രി കെ എസ് ഈശ്വരപ്പ. തൊഴിൽ നഷ്ടപ്പെട്ട വീട്ടുകാർക്ക് 10000 രൂപ വീതം ധനസഹായം നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ‘കറൻസി അടിച്ചിറക്കണോ’ എന്നും നോട്ടടിക്കുന്ന യന്ത്രമില്ലെന്നും ഈശ്വരപ്പ പറഞ്ഞത്.
അതുപോലെ തന്നെ കർഷകരോട് ഭക്ഷ്യ മന്ത്രി ഉന്മേഷ് കട്ടി പറഞ്ഞതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ലോക് ഡൗണിൽ തൊഴിൽ നഷ്ടമായെന്നും കൂടുതൽ ഭക്ഷ്യധാന്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട കർഷകരോട് പോയി മരിക്കൂ എന്നായിരുന്നു ഉന്മേഷ് കട്ടി പറഞ്ഞത്. ഒടുവിൽ മുഖ്യമന്ത്രി യെദ്യൂരപ്പ മാപ്പ് പറഞ്ഞാണ് വിവാദം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഈശ്വരപ്പയുടെ പ്രസ്താവന. സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്.
Story Highlights: We dont print notes to give covid aid karnataka minister K.S Eshwarappa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here