എറണാകുളത്തും ആലപ്പുഴയിലും തീരപ്രദേശങ്ങള്‍ കടലാക്രമണ ഭീഷണിയില്‍

എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങള്‍ കടലാക്രമണ ഭീഷണിയില്‍. ചെല്ലാനം ബസാറില്‍ ശക്തമായ കടലാക്രമണത്തില്‍ വീടുകളില്‍ വെള്ളം കയറി. വൈപ്പിന്‍ മേഖലയിലും പലയിടത്തും കടല്‍ക്ഷോഭം രൂക്ഷമാണ്. കടല്‍ കയറ്റം കാരണം മിക്ക വീടുകളും വെള്ളത്തിനടിയിലായി. വീടുകളില്‍ മണ്ണും കയറുന്നുണ്ട്.
കൊവിഡ് പ്രതിസന്ധി രൂക്ഷമാണ് പ്രദേശത്ത്. അതിനാല്‍ തന്നെ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. സ്ഥലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണ്. കൊവിഡ് ബാധിതരെയും അല്ലാത്തവരെയും പ്രത്യേക ക്യാമ്പുകളില്‍ മാറ്റി പാര്‍പ്പിക്കാനാണ് ആലോചന.
തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷമായിരുന്നു. പൂവാര്‍, പൊഴിയൂര്‍ തീരങ്ങളില്‍ പത്തോളം വീടുകള്‍ കടലാക്രണത്തില്‍ തകർന്നു. താമസക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ മേഖലയിൽ കടൽ ക്ഷോഭത്തെ തുടർന്ന് മുപ്പതോളം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.
മലപ്പുറം വെളിയങ്കോട് തീരദേശമേഖലയിൽ കടൽഭിത്തി തകർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. പതിനഞ്ചോളം കുടുംബങ്ങൾ ദുരിതത്തിലാണ്. മഴ തുടർന്നാൽ, കൂടുതൽ വീടുകളിലേക്ക് വെള്ളം കയറും. കോഴിക്കോട് ജില്ലയിൽ കടലേറ്റം രൂക്ഷമാണെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Story Highlights: sea attack, chellanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here