മലപ്പുറത്ത് കൂടുതൽ രോഗികൾ ; ടിപിആർ സംസ്ഥാന ശരാശരിയേക്കാൾ 12% കൂടുതൽ

പ്രതിദിന കൊവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. 5044 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 42.6% പോസിറ്റിവിറ്റി നിരക്കാണ് മലപ്പുറത്ത് ഇന്ന് രേഖപ്പെടുത്തിയത്. സംസ്ഥാന ശരാശരിയേക്കാൾ 12% കൂടുതലാണിത്.
4834 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 132 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇതുവരെ 738 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 50,676 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 2,503, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 172, കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 234, ഡൊമിസിലിയറി കെയര്‍ സെന്റര്‍ 209 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്.
Story Highlights: Covid 19: Most patients in Malappuram Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here