Advertisement

ഓക്സിജൻ ചലഞ്ചിലൂടെ 160 ഓളം ഓക്സിജൻ സിലിണ്ടർ കിട്ടി,അഹമ്മദാബാദിൽ നിന്ന് ഓക്സിജൻ എത്തിക്കാൻ ശ്രമം : മന്ത്രി ചന്ദ്രശേഖരൻ

May 13, 2021
Google News 0 minutes Read

മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ വിതരണം നിലച്ചതാണ് കാസർകോട് പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രിയും നിയുക്ത കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരൻ. അഹമ്മദാബാദിൽ നിന്ന് ഓക്സിജൻ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഓക്സിജൻ ചലഞ്ചിലൂടെ 160 ഓളം ഓക്സിജൻ സിലിണ്ടർ കിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ വളരെ പ്രയാസപ്പെട്ടാണെങ്കിലും ഓക്സിജൻ എത്തിക്കാനായി. ജില്ലയിൽ ഇപ്പോഴുള്ള ഓക്സിജൻ സിലിണ്ടറുകൾ കുറവാണ്. സിലിണ്ടറിന്റെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഉയർന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ കാരണം ആളുകൾ വലിയ തോതിൽ പരിഭ്രാന്തരാകാതിരിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഓക്സിജൻ ദൗർലഭ്യം അതാത് സമയങ്ങളിൽ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും കൃത്യമായി അറിയിച്ചിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here