ഇന്ത്യയിൽ നിന്നുള്ള യാത്ര നിയന്ത്രിക്കാൻ ഏകോപിത നടപടി സ്വീകരിക്കണമെന്ന് യൂറോപ്യൻ കമ്മിഷൻ

ഇന്ത്യയിൽ നിന്ന് താത്ക്കാലിക അടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾ നിയന്ത്രിക്കുന്നതിനായി ഏകോപിത നടപടി സ്വീകരിക്കണമെന്ന് യൂറോപ്യൻ കമ്മിഷൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡിന്റെ ബി.1.617.3 വേരിയന്റിന്റെ വ്യാപനം തടയാനാണ് നീക്കം.
അവശ്യ സാഹചര്യമായാലും ഇന്ത്യയിൽ നിന്നുള്ള വിദേശ യാത്രകൾ കർശനമായി നിയന്ത്രിക്കുന്നത് പ്രധാനമാണ്. യാത്രക്കാരെ നിരീക്ഷണത്തിലാക്കാനും കൃത്യമായ സംവിധാനങ്ങൾ നടപ്പിലാക്കും. കമ്മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം മാനുഷിക പരിഗണന അർഹിക്കുന്ന അടിയന്തര ഘട്ടങ്ങളെ ഇത് ബാധിക്കരുതെന്നും കമ്മിഷൻ വ്യക്തമാക്കി.
യൂറോപ്യൻ യൂണിയൻ, ഇതര രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ നിയന്ത്രിക്കുന്നതിനായി എമർജൻസി ബ്രേക്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
Story Highlights: covid 19,european union
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here