Advertisement

കൊവിഡ് ആശുപത്രികളില്‍ സുരക്ഷാ ഓഡിറ്റിന് സര്‍ക്കാര്‍ നിര്‍ദേശം

May 13, 2021
Google News 1 minute Read
covid kerala

സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആശുപത്രികളില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. രണ്ടോ- മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഇഎസ്‌ഐ ആശുപത്രികള്‍ക്കും നിര്‍ദേശം ബാധകമാണ്. ഓഡിറ്റിന്റെ ചുമതല ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കായിരിക്കും. ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കണം. ന്യൂനതകള്‍ കണ്ടെത്തി ഉടന്‍ തന്നെ പരിഹാരം കാണണമെന്നും നിര്‍ദേശം.

അതേസമയം സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശം തുടങ്ങിയവിടങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. നഗരങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ ബൂത്തുകളും ഉണ്ടാകും. ഒരു തവണ കൊവിഡ് പോസിറ്റീവായവരില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തരുത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here